ദോഹ: (gcc.truevisionnews.com) ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് വിവിധയിടങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ഫുട്ബാൾ ആരാധകർക്ക് പങ്കെടുക്കാൻ യാത്രാ സംവിധാനമൊരുക്കി. ഏഷ്യൻ ടൗൺ, ബർവ ബറാഹ, ക്രീഖ് സ്പോർട്സ് എന്നിവിടങ്ങളിൽ നടക്കുന്ന അനുബന്ധ പരിപാടികളുടെ വേദികളിലേക്ക് ഫുട്ബാൾ ആരാധകരെ എത്തിക്കുന്നതിനായി വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്, കർവയുമായി സഹകരിച്ച് സൗജന്യ ഷട്ടിൽ ബസ് സർവിസുകൾ ആരംഭിച്ചു.
ഉമ്മു ഗുവൈലിനിലെ ടൊയോട്ട സിഗ്നലിന് എതിർവശത്തുള്ള പാർക്കിങ് ഏരിയ, സലാഹുദ്ദീൻ സ്ട്രീറ്റിലെ അൽ അസ്മഖ് (ബുഖാരി) മസ്ജിദിന് എതിർവശത്തും അൽ വതൻ സെന്ററിന് സമീപത്തുനിന്നും ബസ് സർവിസ് ആരംഭിക്കും. ഉച്ചക്ക് മൂന്നു മണിക്ക് ആരംഭിക്കുന്ന സർവിസ് വൈകീട്ട് ഏവു മണി വരെ തുടരും.
രാത്രി തിരിച്ചുള്ള സർവിസ് 9 മണിക്ക് ആരംഭിച്ച് രാത്രി 12 മണി ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിലും, തുടർന്ന് ഡിസംബർ 11, 12 തീയതികളിലും ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നും സൗജന്യ ഷട്ടിൽ സർവിസുകൾ ലഭ്യമായിരിക്കും.
ലുസൈൽ സിറ്റിയിൽ ഗതാഗത നിയന്ത്രണം
ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു. ടൂർണമെന്റ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും സുഗമമായ മൊബിലിറ്റി ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് റോഡ് താൽക്കാലികമായി അടച്ചിടുക. വാഹനയാത്രക്കാർ മറ്റു പാതകൾ ഉപയോഗിക്കണമെന്ന് ലുസൈൽ അധികൃതർ അറിയിച്ചു.
Travel arrangements made FIFA Arab Cup Free shuttle bus services to operate




























