മസ്കത്ത്: (gcc.truevisionnews.com) കോഴിക്കോട് കുന്ദമംഗലം പടനിലം ആരാമ്പ്രം സ്വദേശി ആലുംകണ്ടിയിൽ ബീരാൻകോയയുടെ മകൻ അബൂബക്കർ (63) ഹൃദയാഘാതം മൂലം ഒമാനിലെ മസ്കത്തിൽ മരണപ്പെട്ടു. 10 വർഷത്തോളമായി മസ്കത്ത് മബേലയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരുകയായിരുന്നു. മാതാവ്: പാത്തുമ്മ.
ഭാര്യ: റസിയ. മക്കൾ: ഫൈറോസ് ജഹാൻ, മുഹമ്മദ് അർഷാഖ്, ഫാത്തിമ ഡാനിഷ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ അയക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Kozhikode native passes away in Oman following heart attack

































