കുവൈത്ത് സിറ്റി: [gcc.truevisionnews.com] വ്യാജ വിലാസവും സിവിൽ ഐഡി രേഖകളും സൃഷ്ടിച്ച് കൃത്രിമ ഇടപാടുകൾ നടത്തിയ സംഘത്തെ ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി.
അറസ്റ്റിലായത് ഒരു ഏഷ്യൻ പൗരനും രണ്ട് അറബ് പൗരന്മാരുമാണ്. ജലീബ് അൽ ഷുയൂഖ്, ഫർവാനിയ പ്രദേശങ്ങളിലെ ചില കെട്ടിടങ്ങളിലെ ഓട്ടോമേറ്റഡ് നമ്പറുകൾ അനധികൃതമായി ഉപയോഗിച്ച് വിലാസമാറ്റങ്ങൾ നടത്തിയതായി അന്വേഷണ സംഘം പറഞ്ഞു.
ഒരു വ്യാജ ഇടപാടിന് 40 മുതൽ 120 കുവൈത്ത് ദിനാർ വരെ ഈടാക്കുന്നത് സ്ഥിരമായ രീതിയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
ഒന്നിലധികം കെട്ടിടങ്ങളിൽ നിന്ന് ഓട്ടോമേറ്റഡ് വിലാസ നമ്പറുകൾ കൈപ്പറ്റി, പിന്നീട് സിവിൽ രജിസ്ട്രിയിൽ തെറ്റായ വിവരങ്ങൾ നൽകി ഔദ്യോഗിക രേഖകളിൽ കൃത്രിമം കാട്ടുന്ന രീതിയിലാണ് സംഘം പ്രവർത്തിച്ചിരുന്നത് എന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ 1,694 ദിനാർ, ഒരു പ്രിന്റർ, ഒരു ക്യാമറ, കൂടാതെ ഡെലിവറിക്ക് തയ്യാറാക്കിയ വ്യാജ രേഖകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
Fake address and civil ID


























.jpeg)
.jpeg)
.png)





