മനാമ: [gcc.truevisionnews.com] ബഹ്റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
2025 ഡിസംബർ 5-ാം തീയതി വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ബ്ലഡ് ബാങ്കിൽ നടക്കുന്ന ക്യാമ്പിൽ ആർക്കും രക്തദാനം ചെയ്യാം.
‘രക്തം നൽകൂ, ജീവൻ നല്കൂ’ എന്ന സന്ദേശവുമായി മൂന്ന് മാസം ഇടവിട്ട് നടത്തുന്ന സ്ഥിരം സേവന പ്രവര്‍ത്തനങ്ങളിലൊന്നാണ് ഈ രക്തദാന ക്യാമ്പ്.
രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം:36270501, 39170433, 39164624, 33156933.
ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ പ്രസിഡൻറ് സുധീർ തിരുന്നിലത്ത്, ജോയിന്റ് സെക്രട്ടറി രമ സന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, ചാരിറ്റി കൺവീനർ സജിത്ത് കുളങ്ങര എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Blood donation camp, Manama


































