കുവൈത്ത് സിറ്റി: (gcc.truevisionnews.com) വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്തി 2 ആഴ്ചയ്ക്കകം വിവരം നൽകാൻ സർക്കാർ സ്ഥാപനങ്ങൾക്ക് സിവിൽ സർവീസ് കമ്മിഷൻ അന്ത്യശാസനം നൽകി.
സർക്കാർ വകുപ്പ് മേധാവികൾ, സൂപ്പർവൈസർ തുടങ്ങി എല്ലാ തസ്തികകളിലും ജോലി ചെയ്യുന്നവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധനാ വിധേയമാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റോ അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള സർട്ടിഫിക്കറ്റോ ഉപയോഗിച്ച് സർക്കാർ ജോലി നേടിയവരെ ജോലിയിൽ നിന്ന് പിരിച്ചുവിടും.5 വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ശിക്ഷയുണ്ടാകും. കൂടാതെ വ്യാജ ബിരുദം ഉപയോഗിച്ച് നേടിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരികെ നൽകുകയും വേണം.
Kuwait issues ultimatum fake graduates must be found within two weeks





























