റിയാദ്: (gcc.truevisionnews.com) സൗദി ജയിലിലെ ആശുപത്രി ജീവനക്കാരനായ മലയാളി മരിച്ചു. കോട്ടയം താഴുത്തല സ്വദേശി പുത്തന്‍ വീട് ജോം ഫ്രാന്‍സിസ് (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദ് അൽ ൈഹര്‍ ജയിലിലെ ക്ലിനിക്കിലായിരുന്നു ജോലി. വിവാഹിതനാണ്.
ഫ്രാന്‍സിസ് മൈക്കിൾ, എലിസബത്ത് ഫ്രാൻസിസ് എന്നിവരാണ് മാതാപിതാക്കൾ. സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
Heart attack Expatriate Malayali dies in Riyadh

































