മസ്‌കത്ത് : (gcc.truevisionnews.com) ഒമാനില്‍ ഹൃദയാഘാതം മൂലം മലയാളി അധ്യാപിക അന്തരിച്ചു. കൊല്ലം, കടമ്പനാട്, എടക്കാട് സ്വദേശി പാവളവിലയില്‍ ഫിലിപ്പ് കോശിയുടെ മകളും സി കെ തോംസണിന്റെ ഭാര്യയുമായ ചെറുതാപ്പില്‍ വീട്ടില്‍ ഷീബ തോംസണ്‍ (54) ആണ് മസ്‌കത്തില്‍ മരിച്ചത്.
വര്‍ഷങ്ങളായി ഒമാനിലെ സ്വകാര്യ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ടീച്ചറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചായിരുന്നു മരണം.
മാതാവ്: സൂസന്‍ കോശി. മക്കള്‍: ജ്യോതിഷ് തോംസണ്‍ (ബെംഗളൂരു), തേജസ് തോംസണ്‍ (യുകെ). സഹോദരങ്ങള്‍: ഷോബിന്‍ (ദുബായ്), ഷീജ സൂസന്‍ തോമസ് (കുവൈത്ത്). മസ്‌കത്ത് ഖൗള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആക്‌സിഡന്റ്‌സ് ആൻഡ് ഡിമൈസസ് ഒമാന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് അയയ്ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Heart attack Malayali teacher passes away in Oman

































