46-ാമത് ജി.സി.സി ഉച്ചകോടി ഇന്ന് മനാമയിൽ ആരംഭിക്കുന്നു

46-ാമത് ജി.സി.സി ഉച്ചകോടി ഇന്ന് മനാമയിൽ ആരംഭിക്കുന്നു
Dec 3, 2025 01:11 PM | By Krishnapriya S R

മനാമ: [gcc.truevisionnews.com] ബഹ്റൈൻ അധ്യക്ഷത വഹിക്കുന്ന 46-ാം ജി.സി.സി ഉച്ചകോടിക്ക് ഇന്ന് മനാമയിൽ തിരശ്ശീല ഉയരും.

പ്രദേശത്തെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്കും സുരക്ഷാ സഹകരണത്തിനും നിർണായകമായ നിരവധി പദ്ധതികൾക്കും പുതുജീവൻ നൽകുമെന്നാണ് പ്രതീക്ഷ.

ഉച്ചകോടിയിൽ രാജ്യാന്തര, പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ, സുരക്ഷാ പരിസരങ്ങൾ, ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങളുടെ പുരോഗതി എന്നിവ വിശദമായി വിലയിരുത്തും.

ഏറ്റവും ശ്രദ്ധേയമായ വിഷയമായി ഗൾഫ് റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന ഉടമ്പടി ഒപ്പുവെയ്ക്കുന്നത് മാറും. ആറു അംഗരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഈ ദീർഘകാല പദ്ധതി 2030ഓടെ പൂർത്തിയാക്കുകയെന്നതാണ് ലക്ഷ്യം.

ബൃഹത്തായ ഗതാഗത ബന്ധം വിനോദസഞ്ചാരത്തെയും മേഖലയുടെ സാമ്പത്തിക വളർച്ചയെയും ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഷെങ്കൻ മാതൃകയിൽ രൂപകൽപ്പന ചെയ്യുന്ന പൊതുവിസ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക-നിയാമന നടപടികളും ഉച്ചകോടിയുടെ ചർച്ചാവിഷയങ്ങളിലുണ്ടാകും.

ഇത് ഗൾഫ് മേഖലയിലെ ടൂറിസത്തിന് വലിയ ചിറക് നൽകുമെന്ന് കരുതുന്നു. കൂടാതെ, ഗൾഫ് സമ്പദ്‌വ്യവസ്ഥയെ 2027ഓടെ 4.3 ശതമാനം വളർച്ചയുടെ പാതയിൽ എത്തിക്കാനുള്ള ലക്ഷ്യത്തോടെയുള്ള ധനവകുപ്പ് ചർച്ചകളും നടക്കും.

എണ്ണ ആശ്രയത്വം കുറയ്ക്കുക, പാരമ്പര്യ ഊർജ മേഖലയിലും ഹരിത ഹൈഡ്രജൻ ഉൾപ്പെടെയുള്ള പുതുക്കിയ ഊർജ മേഖലകളിലും കൂടുതൽ സഹകരണം ഉറപ്പാക്കുക എന്നിവയ്ക്കും പ്രധാന്യം നൽകും.

ഒമാൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെ ഭരണാധികാരികൾ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു.

46th GCC Summit, Manama

Next TV

Related Stories
അന്ത്യശാസനവുമായി കുവൈത്ത്; വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം

Dec 3, 2025 11:36 AM

അന്ത്യശാസനവുമായി കുവൈത്ത്; വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം

വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം,അന്ത്യശാസനവുമായി...

Read More >>
ഷാർജയിൽ അധ്യാപകനായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു

Dec 3, 2025 11:21 AM

ഷാർജയിൽ അധ്യാപകനായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു

ഷാർജയിൽ അധ്യാപകനായിരുന്ന മലയാളി നാട്ടിൽ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 2, 2025 05:25 PM

ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

ഹൃദയാഘാതം,പ്രവാസി മലയാളി റിയാദിൽ...

Read More >>
Top Stories










News Roundup