മസ്കത്ത്: [gcc.truevisionnews.com] അൽ പുസ്‌ത ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ കാലഹരണപ്പെട്ട 105 ചാക്ക് കാലിത്തീറ്റ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CPA) പിടികൂടി.
പ്രാദേശിക വിപണികളിലും കടകളിലും നടത്തിയ പ്രത്യേക നിരീക്ഷണ റെയ്ഡിലാണ് കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. വിപണിയിലെ ഉപഭോക്തൃസുരക്ഷ ഉറപ്പാക്കുകയും വഞ്ചനാപരമായ വ്യാപാരങ്ങൾ തടയുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
കണ്ടെത്തിയ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തുടർ നിയമ നടപടിൾ ആരംഭിച്ചു.
Cattle fodder seized, Muscat

































