(https://gcc.truevisionnews.com/) ബഹ്റൈനിൽ മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ ഒരു വയസും ഏഴുമാസവുമുള്ള കുട്ടിക്ക് ജീനിയസ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം. ബഹ്റൈനിൽ താമസിക്കുന്ന കുറ്റിപ്പുറം സ്വദേശിയായ ഹസീം പിയുടെയും ശബാനയുടെയും മകളായ എരിഷ് ലാറിൻ പി ക്കാണ് ജീനിയസ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
നിലവിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡും 2025ലെ വേൾഡ് കിംഗ്സ് ടോപ്പ് റെക്കോർഡുകൾ പട്ടികയിലും എരിഷ് സ്ഥാനം നേടിയിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ പച്ചക്കറികൾ, ജ്യാമിതീയ രൂപങ്ങൾ, മൃഗങ്ങൾ, വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകൾ എന്നിവ കൃത്യതയോടെ തിരിച്ചറിയുന്ന അപൂർവ കഴിവിനാണ് ഈ അംഗീകാരം ലഭിച്ചത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, കഴിഞ്ഞ മാസം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ശേഷം ജീനിയസ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി. നിലവിൽ ഒരു വയസും ഏഴുമാസവുമാണ് കുട്ടിക്ക് പ്രായം. ജീനിയസ് ബുക്ക് ഓഫ് റെക്കോർഡ്സ് 'ജീനിയസ് സ്റ്റാർ', 'പരമാവധി പച്ചക്കറികൾ, ആകൃതികൾ, മൃഗങ്ങൾ, രാജ്യ പതാകകൾ എന്നിവ തിരിച്ചറിയുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ' എന്ന പ്രത്യേക ബഹുമതി ആണ് ബോർഡ് നൽകിയിരിക്കുന്നത്. അതോടൊപ്പം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡും 2025 ലെ വേൾഡ് കിംഗ്സ് ടോപ്പ് റെക്കോർഡുകൾ പട്ടികയിലും എരിഷ് സ്ഥാനം നേടി.
Genius Book of Records, Erich Larin

































