റിയാദ്: [gcc.truevisionnews.com] 29 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദിയുടെ വൈസ് പ്രസിഡന്റ് മെഹ്റൂഫിനും കേളി കുടുംബവേദിയിലെ സജീവ പ്രവർത്തക ലൈല മെഹ്റൂഫിനും സനാഇയ്യ അർബഅീൻ ഏരിയ കമ്മിറ്റിയും കുടുംബവേദിയും ചേർന്ന് ഹൃദയംഗമമായ യാത്രയയപ്പ് നൽകി.
കേളിയുടെ സ്ഥാപകഘട്ടത്തിൽ തന്നെ അംഗമായിരുന്ന മെഹ്റൂഫ് കേന്ദ്ര മാധ്യമ കമ്മിറ്റി, സൈബർ വിഭാഗം പോലുള്ള വിവിധ സബ് കമ്മിറ്റികളിൽ ഉത്സാഹത്തോടെ പ്രവർത്തിച്ചിരുന്നു. കണ്ണൂർ കതിരൂർ സ്വദേശിയായ മെഹ്റൂഫ് റിയാദിലെ സ്വകാര്യ കമ്പനിയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചു.
ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഏരിയ പ്രസിഡൻറ് ജോർജ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും ആക്ടിങ് സെക്രട്ടറിയുമായ പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, സുരേഷ് കണ്ണപുരം, സെബിൻ ഇഖ്ബാൽ, ജോസഫ് ഷാജി, മധു ബാലുശ്ശേരി, രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട്, സുനീർ ബാബു, പ്രിയ വിനോദ്, ശ്രീഷ സുകേഷ് എന്നിവർ ഉൾപ്പെടെയുള്ള രക്ഷാധികാരി-കുടുംബവേദി-ഏരിയാ കമ്മിറ്റി പ്രതിനിധികൾ ആശംസകൾ അറിയിച്ചു.
ഏരിയ രക്ഷാധികാരി കമ്മിറ്റി പ്രതിനിധിയായി സുനീർ ബാബുവും ഏരിയ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജാഫർ ഖാനും കുടുംബവേദിക്കുവേണ്ടി പ്രസിഡൻറ് പ്രിയ വിനോദും യാത്രാ സമ്മാനങ്ങൾ കൈമാറി. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
സമ്മേളനത്തിന് ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതം നിർവഹിച്ചു. മെഹ്റൂഫും ലൈലയും എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
Keli Cultural Venue, Yatra Yatra


































