ദോഹ: [gcc.truevisionnews.com] യുക്രെയ്ൻ–റഷ്യ സംഘർഷത്തിൽ കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞ കുട്ടികളെ കുടുംബവുമായി ഒന്നിപ്പിക്കുന്നതിൽ ഖത്തർ നടത്തുന്ന ഇടപെടലുകൾക്ക് ഉയർന്ന പ്രശംസയാണ് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ബെറ്റ്സ മരിയാന അറിയിച്ചത്.
ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത്, ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ സെയ്ഫ് ആൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അവർ പ്രശംസ പ്രകടിപ്പിച്ചത്.
സമാധാന–മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഖത്തർ കുട്ടികളെ തിരികെ അവരുടെ കുടുംബങ്ങളോട് ഒന്നിപ്പിക്കാൻ വിവിധ നടപടികൾ എടുത്തതെന്ന് അവർ ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ബലപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെയും സഹകരണ സാധ്യതകളെയും കുറിച്ചും ഈ കൂടിക്കാഴ്ചയിൽ ഇരുവരും വിശദമായി സംസാരിച്ചു.
Ukraine-Russia conflict, peace-mediation efforts

































