Featured

തൊഴിൽ നിയമലംഘനങ്ങൾക്ക് കർശന ശിക്ഷ; പുതിയ നിയമവുമായി സൗദി

Life & Arabia |
Nov 19, 2025 10:24 AM

സൗദി : (gcc.truevisionnews.com) തൊഴിൽ നിയമലംഘനങ്ങൾക്കുള്ള പിഴകൾ വർദ്ധിപ്പിച്ച് സൗദി മാനവശേഷി,സാമൂഹിക വികസന മന്ത്രാലയം. ജീവനക്കാരായ സ്ത്രീകൾക്ക് പ്രസവാവധി വ്യവസ്ഥകൾ പാലിക്കാത്ത തൊഴിലുടമകൾക്ക് പിഴ ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ഈ നിയമലംഘനത്തിന് 1000 റിയാൽ ആകും പിഴ.

പ്രസവ അവധി ലഭിക്കാത്ത വനിതാ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ഇരട്ടി തുക വരെ പിഴ ആയി ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. 50 തിൽ കൂടുതൽ സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ആറു വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം കമ്പനികൾ പരിശോധിക്കണം. പത്തോ അതിൽ അധികമോ കുട്ടികളുണ്ടെങ്കിൽ അവർക്ക് വേണ്ടി നഴ്സറികളും മറ്റ് സൗകര്യങ്ങളും ഒരുക്കണം. ഇതിൽ വീഴ്ചവരുത്തിയാൽ 3000 റിയാൽ പിഴ ഈടാക്കും.

യൂണിഫോം നിയമങ്ങൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ കമ്പനികൾ നടപടികൾ സ്വീകരിക്കണം. അല്ലെങ്കിൽ തൊഴിലുടമകൾക്ക് 300 റിയാൽ മുതൽ ആയിരം റിയാൽ വരെ പിഴ ചുമത്തും. ജോലി സ്ഥലങ്ങളിലെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാനായി കമ്മിറ്റി രൂപീകരിക്കണം. ഇങ്ങനെയുള്ള പരാതികൾ ലഭിച്ചാൽ അഞ്ച് പ്രവർത്തി ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.

ഈ വ്യവസ്ഥയിൽ ലംഘിക്കുന്ന തൊഴിലുടമകൾക്ക് ആയിരം മുതൽ 3000 റിയാൽ വരെ പിഴ ചുമത്തും. ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് നടത്തുക, തൊഴിലാളി കൈമാറ്റ നടപടികളിൽ ഏർപ്പെടുകെ എന്നി കുറ്റങ്ങൾക്ക് രണ്ട് ലക്ഷം റിയാൽ മുതൽ രണ്ടര ലക്ഷം റിയാൽ വരെ പിഴ കമ്പനികളിൽ നിന്ന് ഈടാക്കും. മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യാൻ വിദേശ തൊഴിലാളികളെ അനുവദിച്ചാൽ തൊഴിൽ ഉടമയ്ക്ക് 10000 മുതൽ 20000 റിയാൽ വരെ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി അറിയിച്ചു.




Saudi Arabia introduces new law to impose strict punishment for labor violations

Next TV

Top Stories










News Roundup