ദോഹ: (gcc.truevisionnews.com) ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമൊരുക്കി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഭംഗിയാർന്ന കേക്ക് മിക്‌സിങ് ചടങ്ങ് സംഘടിപ്പിച്ചു. ക്രിസ്മസ് കേക്ക് തയ്യാറാക്കുന്നതിനുമുമ്പ് സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും പുണ്യമുഹൂർത്തമായി നടത്തുന്ന പാരമ്പര്യാഘോഷമാണ് കേക്ക് മിക്‌സിങ്.
ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിലെ ഗ്രാൻഡ് ഫ്രഷ് ബേക്കറിയിൽ 1000 കിലോ കേക്കുകൾക്കുള്ള മിക്‌സിങ് ഈ വർഷം നടത്തി. ഉണക്ക മുന്തിരി, ഈത്തപ്പഴം, ചെറികൾ, പപ്പായ, അണ്ടിപ്പരിപ്പ്, ഇഞ്ചി, ഗരംമസാല, ഓറഞ്ച്, ലെമൺ തുടങ്ങിയ സമൃദ്ധമായ ചേരുവകളെ ഒന്നിപ്പിച്ചാണ് പ്രത്യേക കേക്ക് തയ്യാറാക്കുന്നത്.
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സി.ഇ.ഒ ശരീഫ് ബി.സിയും ജനറൽ മാനേജർ അജിത് കുമാർയും ചേർന്ന് ചടങ്ങിന് നേതൃത്വം നൽകി. മാനേജ്മെന്റിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സീനിയർ സ്റ്റാഫുകളും പരിപാടിയിൽ പങ്കുചേർന്നു.
ഈ വർഷത്തെ ക്രിസ്മസിന്റെ ഭാഗമായി വിവിധ ഫ്ലേവറുകളിൽ തയ്യാറാക്കിയ രുചികരമായ കേക്കുകൾ മത്സരയോഗ്യമായ വിലയിൽ എല്ലാ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ശാഖകളിലും ലഭ്യമാക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Christmas celebration, Grand Hypermarket, cake mixing ceremony

































