കുവൈത്ത് സിറ്റി: (gcc.truevisionnews.com) ദുബൈ എയർഷോയിൽ തിളങ്ങി കുവൈത്ത് സുരക്ഷ ഹെലികോപ്ടർ. രാജ്യത്തിന്റെ പൊലീസ്, വ്യോമയാന ശേഷി, ഫീൽഡ് പ്രവർത്തനങ്ങൾ എന്നിവയുടെ അടയാളപ്പെടുത്തലായി ഹെലികോപ്ടർ സാന്നിധ്യം കണക്കാക്കുന്നു.
തിങ്കളാഴ്ചയാണ് ദുബൈ എയർഷോ ആരംഭിച്ചത്. ‘ഭാവി ഇവിടെ ആരംഭിക്കുന്നു’ എന്ന തലക്കെട്ടിലുള്ള എയർഷോ നവംബർ 21 വരെ തുടരും. 1,500 ലധികം പ്രദർശകർ, 148,000 സന്ദർശകർ, 115 രാജ്യങ്ങളിൽനിന്നുള്ള 490 സൈനിക, സിവിലിയൻ പ്രതിനിധികൾ, 120 സ്റ്റാർട്ടപ്പുകൾ, 50 നിക്ഷേപകർ എന്നിവർ പങ്കെടുക്കുന്നുണ്ട്. 8,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രദർശന മേഖലയും ഒരുക്കിയിട്ടുണ്ട്. വാണിജ്യ, സൈനിക, ബിസിനസ്, ആളില്ലാവിമാനങ്ങൾ ഉൾപ്പെടെ 200-ലധികം വിമാനങ്ങൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്.
kuwaiti security helicopter shines at dubai air show



























