ദോഹ:(gcc.truevisionnews.com) ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സെഡക്സ് കാർഗോ പ്രസന്റ്സ് ചാലിയാർ ഉത്സവം 2025’ നവംബർ 21 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് അൽ വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
പരിപാടിയുടെ വിശദാംശങ്ങൾ ചാലിയാർ ദോഹ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചാലിയാർ പുഴയുടെ തീരത്തുള്ള 24 പഞ്ചായത്തുകളെ ഒന്നിപ്പിക്കുന്ന പരിസ്ഥിതി സംഘടനയാണ് ചാലിയാർ ദോഹ.
ഈ വർഷത്തെ ഉത്സവത്തിന്റെ പ്രധാന ആകർഷണമായി പ്രശസ്ത ഗായകരായ ബാദുഷയും സൽമാനും നേതൃത്വം നൽകുന്ന സംഗീത വിരുന്നും വിവിധ പഞ്ചായത്തുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസുകളും ഒപ്പനയും സ്കിറ്റ്, കോൽക്കളി, തിരുവാതിര, മാർഗംകളി, മൈം തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും. പ്രവേശനം പൂർണ്ണമായും സൗജന്യം ആയിരിക്കും.
വാർത്താസമ്മേളനത്തിൽ ചാലിയാർ ഉത്സവം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഷ്ഹൂദ് വി.സി. തിരുത്തിയാട്, പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി, ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ, സെഡക്സ് കാർഗോ മാർക്കറ്റിങ് കൺസൾട്ടന്റ് ഷാറാ ഹാഷ്‌മി, മറൈൻ എയർ കണ്ടീഷനിങ് & റഫ്രിജറേഷൻ കമ്പനി എം.ഡി.യും ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരിയുമായ ഷൗക്കത്തലി ടി.എ.ജെ, ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, മീഡിയ വിംഗ് ചെയർമാൻ അഹ്മദ് നിയാസ് മൂർക്കനാട്, വനിത വിംഗ് പ്രസിഡൻറ് മുഹ്സിന സമീൽ എന്നിവർ പങ്കെടുത്തു.
Chaliyar Doha, Noble International School Auditorium, Environmental Organization





















.jpeg)











