ദുബായ്: (https://gcc.truevisionnews.com/) യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളിലാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി.
തൊട്ടു മുൻപുള്ള ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ നാല് ദിവസത്തെ നീണ്ട അവധി ലഭിക്കും. സർക്കാർ സ്ഥാപനങ്ങൾ ഡിസംബര്‍ മൂന്നിന് പതിവ് പ്രവൃത്തിസമയം പുനരാരംഭിക്കും.
രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് തുല്യ അവധികള്‍ ഉറപ്പാക്കുന്ന ഏകീകൃത അവധി നയം യുഎഇ നടപ്പാക്കിയിട്ടുണ്ട്. 1971 ഡിസംബര്‍ രണ്ടിന് ഏഴ് എമിറേറ്റുകള്‍ സംയോജിച്ച് യുഎഇ രൂപീകരിച്ച ചരിത്ര നിമിഷത്തെയാണ് ദേശീയ ദിനം അഥവാ ഈദ് അല്‍ ഇത്തിഹാദ് ആയി ആഘോഷിക്കുന്നത്.
National Day in the UAE, holiday for government employees
























_(4).jpeg)









