ആകാശ യാത്ര സ്വപ്നം കാണാം....! ഗൾഫ് രാജ്യങ്ങളിൽ വൻ തൊഴിലവസരങ്ങൾ

ആകാശ യാത്ര സ്വപ്നം കാണാം....! ഗൾഫ് രാജ്യങ്ങളിൽ വൻ തൊഴിലവസരങ്ങൾ
Nov 17, 2025 12:47 PM | By VIPIN P V

ദുബായ് : (gcc.truevisionnews.com) മധ്യപൂർവദേശ മേഖലയിൽ വ്യോമയാന രംഗത്ത് 20 വർഷത്തിനിടെ 2.65 ലക്ഷം പേർക്ക് ജോലി സാധ്യത. യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വിമാനങ്ങൾ വാങ്ങാനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കോടികൾ നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്ന് വിദഗ്ധർ വിലയിരുത്തി.

ഇതിൽ 69,000 പൈലറ്റുമാർ, 64,000 ടെക്നീഷ്യന്മാർ, 1.32 ലക്ഷം വിമാന ജീവനക്കാർ (കാബിൻ ക്രൂ) എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന ഒഴിവുകൾ. ഇന്ന് ആരംഭിക്കുന്ന ദുബായ് എയർഷോയ്ക്ക് മുന്നോടിയായി യൂറോപ്യൻ എയർക്രാഫ്റ്റ് നിർമാതാക്കളായ എയർബസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏതാനും വർഷത്തിനകം പൂർണ സജ്ജമാകുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ അൽമക്തൂം ഇന്റർനാഷനൽ എയർപോർട്ടും അവസരങ്ങളുടെ പറുദീസയാണ്. വ്യോമയാന മേഖലയിൽ ദുബായ് പ്രമുഖ ആഗോള കേന്ദ്രമാണെന്നതിൽ അഭിമാനിക്കുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം പറഞ്ഞു. ഏറ്റവും പുതിയ വിമാനത്താവള, വ്യോമയാന സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുകയാണ് ദുബായ് എയർ ഷോയിലൂടെ ലക്ഷ്യമിടുന്നത്. ഇന്നു ആരംഭിക്കുന്ന ദുബായ് എയർഷോയിൽ 115 രാജ്യങ്ങൾ പഭങ്കെടുക്കുന്നുണ്ട്. 1.5 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

Aviation sector to create job opportunities for 2.65 lakh people in 20 years

Next TV

Related Stories
'എ.​ഐ സാ​​ങ്കേ​തി​ക വി​ദ്യ'; മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാൻ സൗ​ദി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്​​ട്ര പ്ര​ശം​സ

Nov 15, 2025 11:38 AM

'എ.​ഐ സാ​​ങ്കേ​തി​ക വി​ദ്യ'; മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാൻ സൗ​ദി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്​​ട്ര പ്ര​ശം​സ

എ.​ഐ സാ​​ങ്കേ​തി​ക വി​ദ്യ, മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാൻ, റി​യാ​ദ്, അ​ന്താ​രാ​ഷ്​​ട്ര...

Read More >>
ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; കർശന മാർഗ നിർദേശവുമായി ഒമാൻ എയർ

Nov 14, 2025 12:43 PM

ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; കർശന മാർഗ നിർദേശവുമായി ഒമാൻ എയർ

ഈ വസ്തുക്കൾക്ക് നിരോധനം,ഒമാൻ എയർ, സുരക്ഷാ പ്രോട്ടോക്കോൾ...

Read More >>
വിമാന യാത്രികർക്ക് സന്തോഷ വാർത്ത; ചെക്ക്-ഇൻ ചെയ്യാൻ ഇനി ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്നും ചെയ്യാം

Nov 12, 2025 10:36 AM

വിമാന യാത്രികർക്ക് സന്തോഷ വാർത്ത; ചെക്ക്-ഇൻ ചെയ്യാൻ ഇനി ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്നും ചെയ്യാം

ചെക്ക്-ഇൻ പ്രക്രിയ,ഷാർജ വിമാനത്താവളം,ഔദ്യോഗിക വെബ്സൈറ്റ്,ഹെൽപ്പ് ലൈൻ...

Read More >>
തലപ്പത്ത് യുഎഇ; ലോകത്തെ ഒൻപതാമത്തെ മികച്ച ഡിജിറ്റൽ രാജ്യമായി ഇടംപിടിച്ചു

Nov 11, 2025 12:57 PM

തലപ്പത്ത് യുഎഇ; ലോകത്തെ ഒൻപതാമത്തെ മികച്ച ഡിജിറ്റൽ രാജ്യമായി ഇടംപിടിച്ചു

ഡിജിറ്റൽ രാജ്യങ്ങളിൽ യുഎഇ ഇടംപിടിച്ചു, ഐഎംഡി വേൾഡ് ഡിജിറ്റൽ...

Read More >>
Top Stories