അബുദാബി: (gcc.truevisionnews.com) വിമാന യാത്രികർക്ക് സന്തോഷ വാർത്തയുമായി ഷാർജ വിമാനത്താവളം. യാത്രക്കാർക്ക് അവരുടെ വീടുകളിൽ നിന്ന് തന്നെ ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇതുവഴി വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്.
യാത്രക്കാർക്ക് അവരുടെ വീടുകളിലോ ഹോട്ടലുകളിലോ ജോലിസ്ഥലങ്ങളിലോ ഇരുന്ന് സുഖകരമായി ചെക്ക്-ഇൻ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും. ഇതിനായി "ഹോം ചെക്ക്-ഇൻ" സേവനമാണ് യാത്രക്കാർക്കായി തയ്യാറാക്കിയിട്ടുള്ളത്.
യാത്രക്കാർക്ക് വിമാനത്താവളത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.sharjahairport.ae വഴിയോ, ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടോ ഹോം ചെക്ക്-ഇൻ ആപ്പ് സജ്ജമാക്കാൻ സാധിക്കും. കുറഞ്ഞത് എട്ട് മണിക്കൂർ മുമ്പെങ്കിലും ബുക്കിംഗ് നടത്തണമെന്നും അധികൃതർ നിർദേശം നൽകുന്നു.
sharjah airport introduced a new service travellers at home check service




























