റിയാദ്: ( Gcc.truevisionnews.com ) മലിനീകരണം കുറയ്ക്കുന്നതിന് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ സൗദി നടത്തുന്ന ശ്രമങ്ങൾക്ക് അന്താരാഷ്ട്ര പ്രശംസ. ബ്രസീലിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കൺവെൻഷനിലെ ‘COP30’ കക്ഷികളുടെ 30ാമത് സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് അന്താരാഷ്ട്ര ടെലി കമ്യൂണിക്കേഷൻ യൂനിയൻ സൗദി ശ്രമങ്ങളെ പ്രശംസിച്ചത്.
പ്രതിവർഷം 5,88,000 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം കുറക്കാൻ സഹായിക്കുന്ന അക്വ പവർ മോണിറ്ററിങ് ആൻഡ് ഫോർകാസ്റ്റിങ് സെന്ററിെൻറ പ്രവർത്തനത്തിനും ഊർജ-ജല കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നിർമിതബുദ്ധി ഉപയോഗിക്കുന്നതിൽ സൗദി നേടിയ വിജയത്തെ യൂനിയൻ റപ്പോർട്ടിൽ പ്രത്യേകം എടുത്തുപറഞ്ഞു.
കാലാവസ്ഥ പ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിൽ അംഗരാജ്യങ്ങളുടെ ശ്രമങ്ങളും വിജയങ്ങളും അവലോകനം ചെയ്തു. ‘വിഷൻ 2030’, സൗദി ഗ്രീൻ ഇനീഷ്യേറ്റിവ് എന്നിവക്ക് അനുസൃതമായി ആധുനിക സാങ്കേതിക വിദ്യകളിലൂടെ സുസ്ഥിരതയെ പിന്തുണക്കുന്നതിൽ സൗദി ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി അതോറിറ്റി പറഞ്ഞു. നൂതന സാങ്കേതിക വിദ്യകൾക്കായുള്ള ആഗോള കേന്ദ്രമെന്ന സൗദിയുടെ സ്ഥാനം ഇത് വർധിപ്പിക്കുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി.
saudi efforts to reduce pollution receive international praise




























