ദുബായ്: (gcc.truevisionnews.com)ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപത്തെ ഇന്ധന ടാങ്കിനടുത്തുണ്ടായ തീപിടിത്തം ദുബൈ സിവിൽ ഡിഫൻസ് സംഘം വിജയകരമായി നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഡ്രോൺ പതിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. അതേസമയം സുരക്ഷാ മുൻകരുതലായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു.
യാത്രക്കാർ തങ്ങളുടെ വിമാന സർവീസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ ഉടൻ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇറാൻ-ഇസ്രയേൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടരുകയാണ് ഇറാൻ. സൗദിക്ക് നേരെ കഴിഞ്ഞ രാത്രിയിലുണ്ടായ ആക്രമണ ശ്രമം പ്രതിരോധ സേന തടഞ്ഞിരുന്നു.
അതേസമയം, യുദ്ധ സാഹചര്യത്തിൽ സൗദി കിരീടാവകാശിയും യുഎഇ പ്രസിഡൻ്റും തമ്മിൽ ചർച്ച നടത്തി. ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.ഗൾഫ് മേഖലയിലെ സാഹചര്യങ്ങൾ ഇരുനേതാക്കളും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ലക്ഷ്യം പൂർത്തിയാകുന്നതു വരെ ഇറാനു മേൽ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചിട്ടുള്ളത്. എന്നാൽ ഇറാൻ ചർച്ചകൾക്ക് തയ്യാറായെന്ന ട്രംപിൻ്റെ അവകാശ വാദം ഇറാൻ വിദേശകാര്യ മന്ത്രി നിഷേധിച്ചിട്ടുണ്ട്.
Drone attack on Dubai airport massive fire breaks out in the area





















.jpeg)






