---
title: "മദീനയിൽ പിഞ്ചുകുഞ്ഞിനെ ഗാർഹിക തൊഴിലാളി കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ"
english_title: "Domestic worker kills toddler in Medina; suspect arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347849/domestic-worker-kills-toddler-in-medina-suspect-arrested"
published_at: "2026-03-15T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6734e1eafb_5.jpg"
keywords: []
---

# മദീനയിൽ പിഞ്ചുകുഞ്ഞിനെ ഗാർഹിക തൊഴിലാളി കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

> **Lead Summary:** **മദീന: **മദീനയിലെ അസീസിയയിൽ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാർ പുറത്തുപോയ സമയത്താണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

## Article Content

**മദീന: **മദീനയിലെ അസീസിയയിൽ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാർ പുറത്തുപോയ സമയത്താണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കൃത്യത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹവും പരിക്കേറ്റ തൊഴിലാളിയെയും കണ്ടത്.

കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും മദീന പോലീസ് അറിയിച്ചു. ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ അവരുടെ പശ്ചാത്തലവും മാനസികാരോഗ്യവും കൃത്യമായി പരിശോധിക്കണമെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347849/domestic-worker-kills-toddler-in-medina-suspect-arrested)