Mar 15, 2026 11:48 AM

അബൂദബി: (https://gcc.truevisionnews.com/) അനുമതിയില്ലാതെ മറ്റൊരു യുവതിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സ്വകാര്യത ലംഘിച്ച യുവതിക്ക് അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തി.

യുവതിയുടെ പ്രവൃത്തി തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുകൾക്കും മാനഹാനിക്കും ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. സൈബർ നിയമങ്ങൾ കർശനമായ യുഎഇയിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളോ വിവരങ്ങളോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് കടുത്ത ശിക്ഷാർഹമായ കുറ്റമാണ്. നഷ്ടപരിഹാരത്തുക നല്‍കുന്നതു വരെ ഈ തുകയുടെ നിയമാനുസൃത പലിശയും കോടതിച്ചെലവും യുവതി ആവശ്യപ്പെട്ടു.

ആദ്യം ക്രിമിനല്‍ കേസ് നല്‍കുകയും ഈ കേസില്‍ പരാതിക്കാരിക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരേ കോടതി അമ്പതിനായിരം ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തിരുന്നു. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്യാന്‍ വിധിച്ച കോടതി മൂന്നുമാസത്തേക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പ്രതിയെ വിലക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷമാണ് പരാതിക്കാരി സിവില്‍ കേസ് ഫയല്‍ ചെയ്തത്. ഉള്ളടക്കം വ്യാപകമായി ഷെയര്‍ ചെയ്യാനും പ്രചരിപ്പിക്കാനും കഴിയുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ സ്വഭാവം കാരണം അനധികൃതമായി തന്‍റെ ചിത്രം യുവതി പ്രസിദ്ധീകരിച്ചത് പരാതിക്കാരിയെ മാനസിക വേദനിപ്പിച്ചുവെന്നും അപമാനിതയാക്കിയെന്നും എന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

സ്വകാര്യതയുടെ ലംഘനത്തിന്‍റെ സ്വഭാവവും അതിന്‍റെ ഫലമായുണ്ടാകുന്ന ധാര്‍മിക നാശനഷ്ടങ്ങളും കണക്കിലെടുക്കുമ്പോള്‍, 50,000 ദിര്‍ഹം ന്യായവും ആനുപാതികവുമായ നഷ്ടപരിഹാരമാണെന്ന് കോടതി വ്യക്തമാക്കി.

Court fines woman Dh50,000 in Abu Dhabi

Next TV

Top Stories










News Roundup