ദോഹ: (gcc.truevisionnews.com) പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഖത്തറിലെ കരുതൽ ശേഖരം പൂർണ സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ താനി വ്യക്തമാക്കി. രാജ്യത്ത് ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളിൽ ആവശ്യമായ കരുതൽ ശേഖരം ഉണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. ഖത്തർ വാർത്താ ഏജൻസി വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭക്ഷ്യ-ജല കരുതൽ ശേഖരംരാജ്യത്തിന്റെ തന്ത്രപ്രധാനമായ ഭക്ഷ്യ കരുതൽ ശേഖരം അടുത്ത 18 മാസത്തേക്ക് ആവശ്യമായ ഭക്ഷണം നൽകാൻ പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഈ കരുതൽ ശേഖരം ഉപയോഗിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ഭക്ഷ്യ വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ പുതിയ വിതരണ മാർഗങ്ങൾ തുറന്നിട്ടുണ്ട്.
ജല ലഭ്യതയുടെ കാര്യത്തിൽ സ്ഥിതി വളരെ ആശ്വാസകരമാണ്. മുൻവർഷങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളിലൂടെ ഏകദേശം നാല് മാസത്തേക്ക് ആവശ്യമായ തന്ത്രപ്രധാനമായ ജല കരുതൽ ശേഖരം ഖത്തർ ഒരുക്കിക്കഴിഞ്ഞു. ദേശീയ ജല സുരക്ഷാ പദ്ധതികളുടെ ഭാഗമായി ഇതിന്റെ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്.
ആരോഗ്യ മേഖലയിലെ സജ്ജീകരണംരാജ്യത്തെ ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരാൻ ആരോഗ്യ മേഖല പൂർണസജ്ജമാണെന്നും മന്ത്രി അറിയിച്ചു. ഒൻപത് മാസത്തേക്ക് ആവശ്യമായ അവശ്യ മരുന്നുകളും, 12 മാസത്തേക്ക് ആവശ്യമായ മെഡിക്കൽ സാമഗ്രികളും നിലവിൽ കരുതൽ ശേഖരത്തിലുണ്ട്. അതിനാൽ ആരോഗ്യ സേവനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.
Interior Minister says reserves in Qatar are safe high alert in food water and health sectors




























