ഗ്ലോബൽ വി​ല്ലേജ്​ തുറക്കുന്നത്​ നീട്ടി; ഈദ്​ ദിനത്തിലെ വെടിക്കെട്ടും ഡ്രോൺ ഷോയും റദ്ദാക്കി

ഗ്ലോബൽ വി​ല്ലേജ്​ തുറക്കുന്നത്​ നീട്ടി; ഈദ്​ ദിനത്തിലെ വെടിക്കെട്ടും ഡ്രോൺ ഷോയും റദ്ദാക്കി
Mar 14, 2026 06:39 PM | By VIPIN P V

ദുബൈ: (gcc.truevisionnews.com) മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് സുരക്ഷ മുൻകരുതൽ നടപടികളുടെ ഭാഗമായി ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വി​ല്ലേജിൽ ഇത്തവണ ഈദ്​ ആഘോഷങ്ങളുടെ ഭാഗമായ വെടിക്കെട്ടും ഡ്രോൺ ഷോയും ഉണ്ടാകില്ലെന്ന്​ മാനേജ്മെന്റ് അറിയിച്ചു.

സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഗ്ലോബൽ വില്ലേജ് അടുത്ത അറിയിപ്പ് വരുന്നതുവരെ തുറക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. വീണ്ടും തുറക്കുന്ന തീയതി ഉൾപ്പെടെയുള്ള പുതിയ വിവരങ്ങൾ അറിയാൻ സന്ദർശകർ ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവ പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ദുബൈയിലെ മറ്റ് ചില പ്രധാന വിനോദകേന്ദ്രങ്ങളും മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ചിട്ടിട്ടുണ്ട്​. ദുബൈ പാർക്സ് ആൻഡ് റിസോർട്സ് നിലവിൽ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി പ്രവർത്തനം നിർത്തിയിരിക്കുകയാണ്. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള സന്ദർശകർ യാത്രക്ക്​ മുൻപ് ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതുപോലെ തന്നെ ഐൻ ദുബൈയും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Global Village opening extended Eid fireworks and drone show canceled

Next TV

Related Stories
സിവിൽ ഇൻഫർമേഷൻ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; 'സഹേൽ' ആപ്പിൽ പ്രവാസികൾക്കായി പുതിയ അപ്ഡേറ്റ് സർവീസ്

Mar 14, 2026 06:17 PM

സിവിൽ ഇൻഫർമേഷൻ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; 'സഹേൽ' ആപ്പിൽ പ്രവാസികൾക്കായി പുതിയ അപ്ഡേറ്റ് സർവീസ്

സിവിൽ ഇൻഫർമേഷൻ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ, 'സഹേൽ' ആപ്പിൽ പ്രവാസികൾക്കായി പുതിയ അപ്ഡേറ്റ്...

Read More >>
ബഹ്റൈനിൽ വാഹനാപകടം: രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം

Mar 14, 2026 04:47 PM

ബഹ്റൈനിൽ വാഹനാപകടം: രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം

ബഹ്റൈനിൽ വാഹനാപകടം: രണ്ട് കാൽനടയാത്രക്കാർ...

Read More >>
ഭക്ഷ്യവസ്തുക്കൾ വാരിക്കൂട്ടരുത്; വ്യാജവാർത്തകൾ വിശ്വസിക്കരുത്; പൗരന്മാർക്കും പ്രവാസികൾക്കും കർശന നിർദ്ദേശം

Mar 14, 2026 03:33 PM

ഭക്ഷ്യവസ്തുക്കൾ വാരിക്കൂട്ടരുത്; വ്യാജവാർത്തകൾ വിശ്വസിക്കരുത്; പൗരന്മാർക്കും പ്രവാസികൾക്കും കർശന നിർദ്ദേശം

വ്യാജവാർത്തകൾ വിശ്വസിക്കരുത്; പൗരന്മാർക്കും പ്രവാസികൾക്കും കർശന...

Read More >>
റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച; ഹറമുകളിലേക്ക് ഒഴുകിയെത്തി ലക്ഷക്കണക്കിന് വിശ്വാസികൾ

Mar 14, 2026 11:57 AM

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച; ഹറമുകളിലേക്ക് ഒഴുകിയെത്തി ലക്ഷക്കണക്കിന് വിശ്വാസികൾ

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ ഹറമുകളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ...

Read More >>
വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്; 12 ദിവസത്തിനിടെ യാത്ര ചെയ്തത് 14 ലക്ഷം പേർ

Mar 14, 2026 11:53 AM

വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്; 12 ദിവസത്തിനിടെ യാത്ര ചെയ്തത് 14 ലക്ഷം പേർ

വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്, 12 ദിവസത്തിനിടെ യാത്ര ചെയ്തത് 14 ലക്ഷം...

Read More >>
Top Stories

News Roundup