ദുബായ്: (gcc.truevisionnews.com) ദുബായിലെ പൊതു പാർക്കിങ് ഫീസ് ഈടാക്കുന്നതിൽ വൻ വർധനവ്. 2025-ലെ മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) പാർക്കിൻ കമ്പനി പിജെഎസ്സി പുറത്തുവിട്ട കണക്കുകൾ പ്രകാരം മണിക്കൂറിലെ ശരാശരി പാർക്കിങ് നിരക്ക് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 51 ശതമാനം വർധിച്ചു.
ഏപ്രിലിൽ വേരിയബിൾ പാർക്കിങ് താരിഫ് (ആവശ്യകത, സ്ഥലം, സമയം അനുസരിച്ചുള്ള നിരക്ക്) നടപ്പിലാക്കിയതിനെ തുടർന്നാണ് ഈ മാറ്റങ്ങൾ വന്നത്. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ മണിക്കൂറിലെ ശരാശരി താരിഫ് 2.01 ദിർഹത്തിൽ നിന്ന് ഉയർന്ന് 3.03 ദിർഹമായി. സോണുകൾ ബി. ഡി എന്നിവയിലാണ് താരതമ്യേന ഉയർന്ന വർധനവ് രേഖപ്പെടുത്തിയത്. പുതിയ സംവിധാനം വന്നതോടെ വാഹനമോടിക്കുന്നവരിൽ പലരും സീസണൽ കാർഡുകൾ എടുക്കാൻ തുടങ്ങി.
ദിനംപ്രതിയുമുള്ള നിരക്കുകൾ വർധിച്ചപ്പോൾ താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന സീസണൽ കാർഡുകൾക്ക് പ്രാധാന്യം നൽകുകയായിരുന്നു ഇവർ. ഇതേ തുടർന്ന് സീസണൽ കാർഡ് വിൽപനയിൽ 126 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇത് റെക്കോർഡ് വിൽപനയായി മാറുകയും ചെയ്തു.
Huge increase in public parking fees in Dubai



























