Nov 10, 2025 11:17 AM

അബുദാബി : (gcc.truevisionnews.com) ആഗോള രുചി വൈവിധ്യങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളുമായി ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ വേൾഡ് ഫൂഡ് ഫെസ്റ്റിനു തുടക്കമായി. വ്യത്യസ്ത രുചിക്കൂട്ടുകൾ, ഭക്ഷ്യ വിഭവങ്ങൾ, ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങൾ, തത്സമയ പാചകം, വിനോദ പരിപാടികൾ എന്നിവയുമായി ഭക്ഷണപ്രേമികൾക്കായി ഏറ്റവും മികച്ച ഫെസ്റ്റിനാണു യുഎഇയിലെ ലുലു സ്റ്റോറുകളിൽ തുടക്കമായത്.

അബുദാബി ഖാലിദിയ്യ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു ഉദ്ഘാടനം. ഇതോടനുബന്ധിച്ച് ആഗോള രുചി പകരുന്ന ഭക്ഷണ വിഭവങ്ങൾ ലുലു ശാഖകളിൽ ഒരുക്കിയിരിക്കുന്നു. കൂടാതെ പഴം, പച്ചക്കറി, ഇറച്ചി ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമുണ്ട്.

ഡിന്നർ വെയർ, എയർ ഫ്രയർ, മൈക്രോ വേവ് അവൻ, സ്മൂത്തി മേക്കേഴ്സ് തുടങ്ങി ഗാർഹിക ഉപകരണങ്ങൾക്ക് 50 ശതമാനം ആദായ വിൽപനയും പ്രഖ്യാപിച്ചു. പ്രമുഖ ഷെഫുമാർ നയിക്കുന്ന ലൈവ് കുക്കിങ് സെഷനുകളുമുണ്ട്. ലുലു ഓൺലൈൻ ആപ്പിലും വെബ്സ്റ്റോറിലും ഫെസ്റ്റിന്റെ ഭാഗമായുള്ള ഓഫറുകൾ ലഭ്യമാണ്. മാസ്റ്റർ കാർഡ് ക്രെഡിറ്റ് കാർഡുകളിൽ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നവർക്ക് 20 ശതമാനം വരെ അധിക ഇളവ് ലഭിക്കും.



A great opportunity for food lovers Lulu World Food Festival begins

Next TV

Top Stories










News Roundup