ദമ്മാം: (gcc.truevisionnews.com) കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുഞ്ഞിത്താൻ മാളിയേക്കൽ മുഹമ്മദ് മുസ്തഫ (63) ജുബൈലിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം രണ്ട് ആഴ്ച്ചയായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
ജുബൈലിൽ ട്രേഡിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന മുസ്തഫ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പരേതരായ അഹ്‌മദ് കോയ ചെറിയകത്തിന്റെയും (അവികാക്ക) മറിയംബിയുടെയും മകനാണ്. കോഴിക്കോട് സ്വദേശിനി പൂവായിന്റകത്ത് റഹീനയാണ് ഭാര്യ. മകൻ: മിഷാൽ (ദമ്മാമിൽ ലോജിസ്റ്റിക് മേഖലയിൽ ജോലി ചെയ്യുന്നു), മകൾ: നാജിയ (ഇപ്പോൾ നാട്ടിൽ ആണ്). സഹോദരങ്ങൾ: കെ.എം.അബ്ദുൽ ജബ്ബാർ, മുജീബ്, ഇമ്പിച്ചാമിനബി, സുബൈദ, നഫീസ, സഹീറ.
ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ (കെ. എൻ. എം) പ്രവർത്തക സമിതി അംഗമായിരുന്ന അദ്ദേഹം സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. മൃതദേഹം ദമ്മാം അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു. ഖബറടക്കം ദമ്മാമിൽ നടക്കും.
Kozhikode native passes away in Jubail after suffering a heart attack

































