മനാമ: ( gcc.truevisionnews.com) പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. പാലക്കാട്കുഴൽമന്ദം കുളവൻമുക്ക് സ്വദേശി ജലേന്ദ്രന്‍ സി (54) (കണ്ണൻ മുഹറഖ്) ആണ് മരിച്ചത്. ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മറ്റി അംഗവും പ്രതിഭ സ്വരലയ എക്സിക്യുട്ടീവ് അംഗവുമായിരുന്നു. സൽമാനിയ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം.
വർഷങ്ങളായി ബഹ്‌റൈനിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായി ജോലി നോക്കി വരികയായിരുന്നു. ഭൗതിക ശരീരം സല്‍മാനിയ മോര്‍ച്ചറിയില്‍ ആണ് ഉള്ളത്. നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Expatriate Malayali dies in Bahrain
































