Nov 10, 2025 11:51 AM

ദുബൈ : (https://gcc.truevisionnews.com/) പൊടികാറ്റ് ശക്തമായി വർധിക്കുന്ന സാഹചര്യത്തിൽ അലർജിയുള്ളവരും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരും പുറത്തിറങ്ങരുതെന്ന ജാഗ്രതാ നിർദ്ദേശവുമായി ദുബായ് കാലാവസ്ഥ വകുപ്പ്.

ആഴ്ചയുടെ തുടക്കം തന്നെ തണുത്ത കാലാവസ്ഥയാണ് ദുബായിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. താപനിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുമ്പോൾ, പൊടിക്കാറ്റും കാറ്റിന്റെ വേഗതയും വർധിക്കുന്ന സാഹചര്യമാണുള്ളത്.

വടക്കു കിഴക്കൻ പ്രദേശങ്ങളിലാകെ പൊടി നിറഞ്ഞ അന്തരീക്ഷം നിലനിൽക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്. ദൃശ്യപരിധി കുറയാനും യാത്രകളിൽ പ്രതിസന്ധി അനുഭവപ്പെടാനുമുള്ള സാധ്യതയുണ്ട്.

പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ദ്വീപുകളിലുമായി ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചില സ്ഥലങ്ങളിൽ ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ദുബൈ ഉൾപ്പെടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊടി അലർജിയുള്ളവരും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരും പുറത്തിറങ്ങാരുതെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.

തുറസ്സായ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗം കൂടുതലായേക്കാം. വൈകുന്നേരത്തോടെ തീരപ്രദേശങ്ങളിലും വടക്കൻ മേഖലകളിലും മേഘാവരണം വർധിക്കുകയും ചില ദ്വീപുകളിൽ മഴയ്ക്ക് സാധ്യതയും ഉണ്ട്.

രാജ്യത്തിനകത്തെ പ്രദേശങ്ങളിൽ പരമാവധി താപനില 31 മുതൽ 35 ഡിഗ്രി സെൽഷ്യസും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 29 മുതൽ 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മലനിരകളിൽ 21 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നു.

അറേബ്യൻ ഗൾഫിൽ കടൽ തിരമാലകൾ ചെറുതോ മിതമായതോ ആയിരിക്കുമെന്നതിനാൽ ചെറുകപ്പലുകൾക്ക് യാത്രാ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, ഒമാൻ കടൽ സമാധാനപരമായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തണുപ്പിനും പൊടിക്കാറ്റിനുമൊപ്പം ആഴ്ചയുടെ തുടക്കത്തിൽ തന്നെ ദുബൈയുടെ കാലാവസ്ഥ പുതുവൈഭവം സൃഷ്ടിക്കുന്നതായാണ് അനുഭവം.

Dust storms, respiratory problems in Dubai, Dubai Meteorological Department issues alert

Next TV

Top Stories










News Roundup