ദുബൈ: (gcc.truevisionnews.com) കോഴിക്കോട് സ്വദേശിയായ യുവാവ് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് തെന്നിവീണ് മരിച്ചു. സന്ദർശക വിസയിൽ ദുബൈയിലെത്തിയ കോഴിക്കോട് വെള്ളിപ്പറമ്പ് മുഹമ്മദ് മിശാൽ(19) ആണ് മരിച്ചത്.
ദുബൈയിലെ താമസ കെട്ടിടത്തിന് മുകളിൽനിന്ന് ഫോട്ടോയെടുക്കുന്നതിനിടയിൽ തെന്നി വീഴുകയായിരുന്നു. ഉടനെ ദുബൈയിലെ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിരുപ്പിൽ മുനീറിന്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടേയും മകനാണ് . രണ്ട് സഹോദരിമാരുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Dubai, expatriate youth dies after falling from building


































