ദുബൈ: (gcc.truevisionnews.com) ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള റോഡ് താത്കാലിക അടച്ചിടൽ പ്രഖ്യാപിച്ച് ആർടിഎ. നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ കാരണമാണ് വിമാനത്താവളത്തിന്റെ ടെർമിനൽ 1-ന് എതിർവശമുള്ള റോഡ് അടച്ചിടുന്നതെന്ന് അധികൃതർ. റോഡ് അടച്ചിടൽ നവംബർ എട്ട് പുലർച്ചെ 2:30 മുതൽ – ദെയ്‌റയിലേക്കുള്ള ഗതാഗതത്തെ ബാധിക്കും.
നവംബർ 9 പുലർച്ചെ 2:30 മുതൽ അൽ ഖവാനീജിലേക്കുള്ള ഗതാഗതത്തിനും പ്രയാസം നേരിടും. മോട്ടോറിസ്റ്റുകൾ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം. സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ചിഹ്നങ്ങൾ ശ്രദ്ധിക്കണം. എയർപോർട്ടിൽ കൃത്യസമയത്ത് എത്താനായി അൽ ഗർഹൂദ് വഴിയുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും ആർടിഎ നിർദേശിക്കുന്നു. ടെർമിനൽ 1-ലെ പ്രവേശന സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്നും ആർടിഎ ഓർമിപ്പിച്ചു.
passengers beware road closures near dubai international airport

































