ദോഹ:(gcc.truevisionnews.com) കേരളത്തിലെ വോട്ടർ പട്ടികയുടെ തീവ്രപരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസികൾക്കായി പ്രത്യേക കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും തീർപ്പാക്കാൻ 0471-2551965 എന്ന നമ്പറിൽ ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വിളിക്കാം. കൂടാതെ, [email protected] എന്ന ഇമെയിലിലേക്കും സംശയങ്ങൾ അയയ്ക്കാനാകും.
സംസ്ഥാനത്ത് എസ്.ഐ.ആർ നടപടികൾ പുരോഗമിക്കുകയാണ്. മൊത്തം 1.84 കോടി ആളുകൾക്ക് എന്യൂമറേഷൻ ഫോറങ്ങൾ വിതരണം ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു.
ഇതോടെ വോട്ടർമാരുടെ ഏകദേശം 66.27 ശതമാനം പേർക്ക് ഫോറം കൈമാറി കഴിഞ്ഞു. ശേഷിക്കുന്നവർക്കുള്ള വിതരണം അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും.
ജോലി, പഠനം തുടങ്ങിയ കാരണങ്ങളാൽ രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കായി രണ്ട് വഴികളിലാണ് ഫോറം പൂരിപ്പിക്കൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.
വീടുകളിൽ എത്തി ഉദ്യോഗസ്ഥർ നൽകുന്ന ഫോറം നാട്ടിലുള്ള ബന്ധുക്കൾ വഴി പ്രവാസികൾക്ക് പൂരിപ്പിച്ച് നൽകാം. അല്ലെങ്കിൽ ഓൺലൈനായി ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യാനും കഴിയും.
എസ്.ഐ.ആർ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ പ്രവാസികൾക്ക് വെല്ലുവിളിയാകുമെന്ന് തുടക്കത്തിൽ തന്നെ ആശങ്ക ഉയർന്നിരുന്നു. വീടുകളിലെത്തുന്ന ബി.എൽ.ഒമാർ രേഖകൾ പരിശോധിച്ച് വോട്ടർമാരെ സ്ഥിരീകരിക്കുന്നതിനാൽ, നോട്ടീസുകളോ അറിയിപ്പുകളോ സമയത്ത് ലഭിക്കാതെ പോകാൻ സാധ്യതയുണ്ട്.
പല പ്രവാസികൾക്കും ഇന്ത്യയിലെ വിലാസം മാറിയിട്ടുണ്ടാകാം; പഴയ വിലാസത്തിൽ വോട്ട്, പുതിയ വിലാസത്തിൽ താമസം തുടങ്ങിയ സാഹചര്യങ്ങൾ പ്രശ്‌നങ്ങളായി നിലനിൽക്കുന്നു. കുടുംബസമേതം വിദേശത്തുള്ളവർക്ക് ബുദ്ധിമുട്ടുകൾ കൂടുതലായിരിക്കും.
ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായി കോൾ സെന്ററിനൊപ്പം ഖത്തറിലെ വിവിധ സംഘടനകൾ ഹെൽപ്‌ഡെസ്‌കുകളും ആരംഭിച്ചിട്ടുണ്ട്. പ്രവാസി വെൽഫെയർ ഇൻഫർമേഷൻ ഡെസ്‌ക് നുഐജയിലെ പ്രവാസി വെൽഫെയർ ഓഫീസിൽ പ്രവർത്തനം തുടങ്ങി.
എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നേരിട്ട് എത്തി സേവനം ലഭ്യമാക്കാം. കൂടാതെ 33357011 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയും സസംശയം തീർക്കാം.
Radical revision of voter list, SIR action, expatriates


























.jpeg)








