ദുബൈ:(gcc.truevisionnews.com) ദുബൈയിലെ റോഡുകളിൽ ഇനി അമിതശബ്ദത്തിന് വിട്ടുവീഴ്ചയില്ല. അനാവശ്യമായി ഹോണടിക്കുന്നതോ, വാഹനത്തിൽനിന്ന് പൊതു സമാധാനത്തെ ബാധിക്കുന്ന തരത്തിലുള്ള ശബ്ദമുണ്ടാകുകയോ ചെയ്താൽ കനത്ത നടപടികളാണ് നേരിടേണ്ടിവരുക.
ശബ്ദലംഘനം കണ്ടെത്തുന്നതിനായി ദുബൈ പൊലീസ് നഗരത്തിലുടനീളം ശബ്ദ റഡാറുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ചില പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഈ റഡാറുകൾ ഇനി കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കും.
അമിതശബ്ദം കണ്ടെത്തിയാൽ 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. മാത്രമല്ല, വാഹനം പിടിച്ചെടുക്കുകയും അതു തിരിച്ചുപിടിക്കാൻ 10,000 ദിർഹം അടയ്ക്കേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.
ദുബൈ കിരീടാവകാശിയും ഉപപ്രധാന മന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം നൽകിയ നിർദ്ദേശപ്രകാരം സിവിൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നു.
പൊതുസ്ഥലങ്ങളിൽ ശാന്തമായ അന്തരീക്ഷം ഉറപ്പാക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാനാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്. പരിസ്ഥിതി ശബ്ദപരിധി ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിൽ സ്മാർട്ട് റഡാറുകൾ വളരെ ഫലപ്രദമാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ടെന്ന് ദുബൈ പൊലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.
വാഹന ശബ്ദം കൃത്യമായി അളന്ന് ഉറവിടം കണ്ടെത്തുകയും വിഡിയോ തെളിവുകൾ ശേഖരിക്കുകയും ചെയ്യുന്ന സംവിധാനമാണ് റഡാറുകൾക്ക് ഉള്ളത്. കാർ ഓഡിയോ സംവിധാനങ്ങളുടെ അമിതശബ്ദവും അനാവശ്യ ഹോൺ ഉപയോഗവും കണ്ടെത്താനും റഡാറിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Excessive horn noise, 2000 dirham fine and 12 black points

























.jpeg)








