ഉംറ തീർഥാടകരുടെ അപകടം, മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും; രക്ഷപെട്ടത് ഒരേയൊരാൾ; കണ്ട്രോൾ റൂം തുറന്നു

ഉംറ തീർഥാടകരുടെ അപകടം, മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും; രക്ഷപെട്ടത് ഒരേയൊരാൾ; കണ്ട്രോൾ റൂം തുറന്നു
Nov 17, 2025 11:27 AM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സൗദിയിൽ ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്സിന്‌ തീപിടിച്ച് 42 പേർക്ക് ദാരുണാന്ത്യം സംഭവിച്ചതിൽ ഉൾപ്പെട്ടത് 20 സ്ത്രീകളും 11 കുട്ടികളും. ഹൈദരാബാദിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരെല്ലാം ഹൈദരാബാദിൽനിന്നുള്ളവരാണ്. മക്കയിൽ നിന്നും ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. അബ്ദു‌ൽ ശുഐബ് മുഹമ്മദ് എന്ന ആൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൗദി സമയം അർദ്ധരാത്രിയോടെ ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് എത്തി തീയണച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല.

24x7 കണ്ട്രോൾ റൂം സർവീസ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ നേതൃത്വത്തിൽ ജിദ്ദയിൽ ആരംഭിച്ചു.

8002440003 (ടോൾ ഫ്രീ)

0122614093

0126614276

+966556122301 (വാട്സാപ്പ്)

42 indian umrah pilgrims feared dead in tragic bustanker crash near medina

Next TV

Related Stories
പ്രവാസികൾക്ക് വോട്ടർ പട്ടിക സംശയനിവാരണത്തിനായി കോൾ സെന്റർ പ്രവർത്തനം തുടങ്ങി

Nov 17, 2025 10:40 AM

പ്രവാസികൾക്ക് വോട്ടർ പട്ടിക സംശയനിവാരണത്തിനായി കോൾ സെന്റർ പ്രവർത്തനം തുടങ്ങി

വോട്ടർ പട്ടിക തീവ്രപരിഷ്കരണം, എസ്.ഐ.ആർ നടപടി, പ്രവാസി...

Read More >>
ന്യൂമോണിയ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

Nov 16, 2025 02:13 PM

ന്യൂമോണിയ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യു എ ഇ യിൽ അന്തരിച്ചു...

Read More >>
ഉംറ സംഘത്തിലെ  മലയാളി  മദീനയിൽ അന്തരിച്ചു

Nov 16, 2025 12:18 PM

ഉംറ സംഘത്തിലെ മലയാളി മദീനയിൽ അന്തരിച്ചു

മലയാളി മദീനയിൽ അന്തരിച്ചു...

Read More >>
Top Stories