ദുബായ് : (https://gcc.truevisionnews.com/) വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ അറബ് പൗരന് ക്രിമിനൽ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ദുബായ് അപ്പീൽ കോടതി ശരിവച്ചു.
ശിക്ഷയ്ക്കുശേഷം ഇയാളെ നാടുകടത്തും. 2022 ഒക്ടോബറിൽ ജുമൈറയിലാണ് കേസിനാസ്പദമായ സംഭവം. വാക്കുതർക്കം കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
കൃത്യത്തിനുശേഷം ഇരുവരുടെയും പൊതു സുഹൃത്തായ വനിതയെ അപ്പാർട്മെന്റിലേക്കു പറഞ്ഞുവിടുകയായിരുന്നു പ്രതി. രക്തത്തിൽ കുളിച്ചുകിടക്കുന്നയാളെ കണ്ട് വനിതയാണ് പൊലീസിൽ വിവരം അറിയിച്ചത്.
അതിനിടെ മുങ്ങിയ പ്രതി കൊലപാതക വിവരം സ്വന്തം പിതാവിനോട് സൂചിപ്പിച്ചിരുന്നു. ഇക്കാര്യം പിതാവും പൊലീസിനെ അറിയിച്ചു. രാജ്യംവിടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ മറ്റൊരു എമിറേറ്റിലെ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.
Appeal court upholds life sentence of Arab citizen in Dubai for murdering friend


































