ബർക്കയിൽ പുനരുപയോഗ ജലവിതരണത്തിന് തുടക്കം

ബർക്കയിൽ പുനരുപയോഗ ജലവിതരണത്തിന് തുടക്കം
Nov 15, 2025 11:40 AM | By Krishnapriya S R

മസ്കത്ത്: (gcc.truevisionnews.com) ബർക്ക വിലായത്തിലെ അൽ ശഖാഖിത് പ്രദേശത്തെ കൃഷിയിടങ്ങൾക്ക് ശുദ്ധീകരിച്ച ജലം എത്തിക്കുന്ന വലിയ പദ്ധതിക്ക് നമാ വാട്ടർ സർവിസസ് ഔപചാരിക തുടക്കമിട്ടു.രണ്ട് മില്യൺ ഒമാനി റിയാലിലേറെ ചെലവഴിച്ച് പൂർത്തിയാക്കിയ ഈ പദ്ധതിയിലൂടെ 63 മുതൽ 500 മില്ലിമീറ്റർ വരെ വ്യാസത്തിലുള്ള പൈപ്പുകൾ ഉപയോഗിച്ച് 40 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള വിതരണ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 40 കൃഷിയിടങ്ങൾക്കാണ് പുനരുപയോഗ ജലസൗകര്യം ലഭ്യമാകുന്നത്. പദ്ധതി കാർഷിക, മത്സ്യകൃഷി, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്‌സി സീബ് വിലായത്തിൽ ഉദ്ഘാടനം ചെയ്തു. പദ്ധതി ആരംഭിക്കുന്നതിന് മുമ്പുതന്നെ നൂറിലധികം ഉപഭോക്താക്കളിൽ നിന്ന് അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.

ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളുമായി ചേർന്നു നിലകൊള്ളുന്ന ഈ പദ്ധതി ജലവും ഭക്ഷ്യസുരക്ഷയും, കാർഷിക ഉൽപാദനക്ഷമതയും കൂടുതൽ ശക്തിപ്പെടുത്തും. കൂടാതെ കാർഷിക മേഖലയുടെ വളർച്ചക്കും തൊഴിലവസര സൃഷ്ടിക്കും പൊതുമേഖല-സ്വകാര്യ പങ്കാളിത്തത്തിന്റെ വികസനത്തിനും പദ്ധതിയിലൂടെ വലിയ സാധ്യത ഉണ്ടെന്നും നമാ വാട്ടർ സർവിസസ് സി.ഇ.ഒ ഖൈസ് ബിൻ സൗദ് അൽ സഖ്വാനി പറഞ്ഞു.

അടുത്തവർഷം ആദ്യപകുതിയിൽ നിസ്‌വ–മനാ മേഖലകളെ ബന്ധിപ്പിക്കുന്ന 12 കിലോമീറ്റർ നീളമുള്ള പുതിയ പുനരുപയോഗ ജലപ്പൈപ്പ് സ്ഥാപിക്കാനാണ് പദ്ധതിയെന്നും അൽ സഖ്വാനി കൂട്ടിച്ചേർത്തു. രാജ്യത്ത് പുനരുപയോഗ ജലത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.

ഡിജിറ്റൽ പരിവർത്തനത്തിൻ്റെ ചുവടുവെപ്പായി, ശുദ്ധീകരിച്ച ജല നെറ്റ്‌വർക്ക് കേന്ദ്രീയ സ്കാഡ നിയന്ത്രണ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങിൽ ‘മൻഹൽ നമാ’ എന്ന പേരിൽ പുനരുപയോഗ ജലത്തിന് പുതിയ ബ്രാൻഡ് ഐഡൻ്റിറ്റിയും അനാവരണം ചെയ്തു.

Nama Water Services, Muscat, recycled water supply

Next TV

Related Stories
സംഗീത–നാടൻകലകളുടെ വളർച്ചയ്ക്ക് പുതിയ വഴികൾ; ഒമാനും അറബ് ലീഗും ചേർന്ന് ധാരണപത്രം

Nov 15, 2025 09:42 AM

സംഗീത–നാടൻകലകളുടെ വളർച്ചയ്ക്ക് പുതിയ വഴികൾ; ഒമാനും അറബ് ലീഗും ചേർന്ന് ധാരണപത്രം

ഒമാൻ സാംസ്കാരിക–കായിക–യുവജനകാര്യ മന്ത്രാലയം ,അറബ് മ്യൂസിക്...

Read More >>
മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം: സൗദി അറേബ്യയിൽ പ്രവാസി അറസ്റ്റിൽ

Nov 14, 2025 07:22 PM

മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം: സൗദി അറേബ്യയിൽ പ്രവാസി അറസ്റ്റിൽ

മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം, സൗദി അറേബ്യയിൽ പ്രവാസി...

Read More >>
വികസനത്തിന്റെ പുതിയ അധ്യായത്തിലേക്ക് കുവൈത്ത്

Nov 14, 2025 02:50 PM

വികസനത്തിന്റെ പുതിയ അധ്യായത്തിലേക്ക് കുവൈത്ത്

കുവൈത്ത് സിറ്റി, മുബാറക് അൽ കബീർ തുറമുഖ വികസനം,ഭവന നിർമാണ...

Read More >>
ഹൃദയാഘാതം; സലാല പ്രവാസി നാട്ടിൽ അന്തരിച്ചു

Nov 14, 2025 02:01 PM

ഹൃദയാഘാതം; സലാല പ്രവാസി നാട്ടിൽ അന്തരിച്ചു

ഹൃദയാഘാതം സലാല പ്രവാസി നാട്ടിൽ...

Read More >>
Top Stories










News Roundup