റിയാദ് : (gcc.truevisionnews.com) ഇന്ന് മുതൽ തിങ്കളാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും മഴയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. വീശയിടിക്കുന്ന കാറ്റും ആലിപ്പഴ വർഷവും മിന്നൽ വെള്ളപ്പൊക്കവുമൊക്കെ മഴയ്ക്കൊപ്പം ഉണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
അന്തരീക്ഷത്തിലെ താപനില കുറഞ്ഞ് സജീവമായ കാറ്റും ഉണ്ടാകും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മുതൽ ഞായറാഴ്ച വരെ ഇത് കൂടുതൽ അസ്ഥിരമായിരിക്കും, പ്രത്യേകിച്ച് തലസ്ഥാനവും പരിസര പ്രദേശങ്ങളും ഉൾപ്പെടെയുള്ള മധ്യ, വടക്കൻ പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കാം.
സൗദിയുടെ പടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം, സമാനമായ കാലാവസ്ഥാ പ്രത്യാഘാതങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിലും പടിഞ്ഞാറൻ തീരങ്ങളിലും വെള്ളിയാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്.
കിഴക്കൻ മേഖലയിൽ നവംബർ 15 മുതൽ നവംബർ 16 ഉച്ചവരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കേന്ദ്രം സൂചിപ്പിച്ചു. നേരിയതോ മിതമായതോ ആയ മഴയും ഉണ്ടായേക്കാം. ഇക്കാര്യത്തിൽ എല്ലാവരും അധികാരികളുടെ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്രം ചൂണ്ടിക്കാട്ടി.
Rain in Saudi Arabia from today to Monday strong winds and flash floods possible



























