കുവൈത്ത് സിറ്റി: (gcc.truevisionnews.com) കനത്ത മൂടൽമഞ്ഞ് മാറിയതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെ കനത്ത മൂടൽമഞ്ഞ് പ്രദേശം മൂടിയതിനെ തുടർന്ന് ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞിരുന്നു.
ഇതോടെ വിമാനങ്ങളുടെ ലാൻഡിങ്, ടേക്ക് ഓഫ് തുടങ്ങിയ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും, ചില വിമാനങ്ങൾ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിമാനങ്ങൾ പതിവുപോലെ സർവീസ് ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.
നിലവിൽ വിമാനത്താവള പ്രവർത്തനങ്ങൾ പൂർണമായി പുനരാരംഭിച്ചിരിക്കുകയാണ്. നേരത്തെ വഴിതിരിച്ചുവിട്ട വിമാനങ്ങളും ഇപ്പോൾ കുവൈത്തിൽ തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു.
Kuwait International Airport, Air Services, Public Authority for Civil Aviation

































