ജിദ്ദ : (gcc.truevisionnews.com) സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി സംരംഭകൻ മസ്തിഷ്കാഘാതത്തെ തുടർന്ന് അന്തരിച്ചു. ആലുവ തായിക്കാട്ടുകര കല്ലുങ്കൽ തൗഫീഖ് രിഫായി(തവി, 49) ആണ് മരിച്ചത്. കാൽ നൂറ്റാണ്ടിലേറെ സൗദിയിൽ പ്രവാസിയായ തൗഫീഖ് ജിദ്ദയിൽ സ്വന്തം നിലയിൽ സംരംഭകനായിരുന്നു.
ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. ജിദ്ദ ആലുവ കൂട്ടായ്മയുടെ സജീവ പ്രവർത്തകനായിരുന്നു. തൗഫീഖിന്റെ പേരിലുള്ള മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8:30ന് ജിദ്ദ, ഷറഫിയയിലെ ചെന്നൈ എക്സ്പ്രെസ് (പഴയ ഇൻപീരിയൽ) റസ്റ്ററന്റിൽ വച്ച് നടത്തുന്നതാണെന്ന് ജിദ്ദയിലെ സുഹൃത്തുക്കൾ അറിയിച്ചു.
An expatriate Malayali entrepreneur who returned home from Saudi Arabia on vacation has passed away.

































