മസ്‌കത്ത് : (gcc.truevisionnews.com) മങ്കിപോക്‌സ് രോഗത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ബുള്ളറ്റിന്‍ പുറത്തിറക്കി ഒമാന്‍ ആരോഗ്യ മന്ത്രാലയം. രോഗ പതിരോധ തന്ത്രങ്ങള്‍, ലക്ഷണങ്ങള്‍ തുടങ്ങിയ സമഗ്രമായ വിശദാംശങ്ങള്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്.
രോഗബാധിതനായ വ്യക്തിയുടെ ചര്‍മ്മത്തില്‍നിന്ന് ചര്‍മ്മത്തിലേക്ക് നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ മലിനമായ വസ്തുക്കളില്‍ സ്പര്‍ശിക്കുക വഴിയോ ലൈംഗിക സമ്പര്‍ക്കം വഴിയോ രോഗം പകരാം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ കഴുകി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്.
പ്രതിരോധ വാക്‌സീനുകളുമെടുക്കാം. മങ്കിപോക്‌സ് രോഗത്തിന് ദീര്‍ഘമായ ഇന്‍കുബേഷന്‍ കാലയളവുണ്ട്. സാധാരണഗതിയില്‍ ഇന്‍കുബേഷന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് അഞ്ച് മുതല്‍ 21 ദിവസം വരെയാകാം. രണ്ട് മുതല്‍ നാല് ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്. അതേസമയം, ഒമാനില്‍ എം പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
oman health ministry issues monkeypox awareness bulletin




























