ബഹ്‌റൈൻ :(gcc.truevisionnews.com) ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. കുഴൽമന്ദം കുളവൻമുക്ക് കുപ്പക്കാട് വീട്ടിൽ പരേതനായ ചാമുണ്ണിയുടെ മകൻ ജലേന്ദ്രൻ (കണ്ണൻ–55) ആണു മരിച്ചത്. ഒരുമാസം മുൻപുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് അവിടെ ചികിത്സയിലായിരുന്നു.
20 വർഷമായി ബഹ്റൈനിൽ ഫൂഡ് കമ്പനിയിലെ ഡ്രൈവറായിരുന്നു. ഭാര്യ: സിന്ധു. മകൾ: മേഘ (എംടെക് വിദ്യാർഥിനി, ഗവ.എൻജിനീയറിങ് കോളജ് തൃശൂർ).
A Malayali man who was undergoing treatment for injuries sustained in a car accident in Bahrain has died

































