റിയാദ്: (https://gcc.truevisionnews.com/)സൗദി അറേബ്യയിലെ റെയിൽവേ ട്രാക്കുകളിൽ അതിക്രമിച്ചു കടക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി റെയിൽവേ അതോറിറ്റി. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ട്രാക്കുകളിലൂടെയുള്ള അതിക്രമിച്ചു കയറ്റം പൊതു-സ്വകാര്യ സ്വത്തുക്കളുടെ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
റെയിൽവേ പാതകൾ മുറിച്ചുകടക്കാൻ നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് കർശന നിർദേശമുണ്ട്. രാജ്യത്തെ റെയിൽവേ ശൃംഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി "സേഫ് ഫോർ യു" എന്ന പേരിൽ ബോധവൽകരണ കാമ്പയിനും അതോറിറ്റി ആരംഭിച്ചു.
Do not trespass on railway tracks


































