ദുബായ്: (https://gcc.truevisionnews.com/) കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇന്റർനാഷണലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്‌സ് മാനേജറുമായ ജോജോ ജേക്കബ് (53) ദുബായിൽ അന്തരിച്ചു.
തിങ്കളാഴ്ച രാവിലെ മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ആംബുലൻസിൽ അൽ നഹ്ദ എൻ. എം. സി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് മരണകാരണം എന്ന് ഡോക്ടർമാർ അറിയിച്ചു.
26 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്തുവരികയായിരുന്ന ജോജോ എം.ജി സർവകലാശാലയുടെയും ബി.എസ്.എഫിന്റെയും, കെ.ടി.സി.യുടെയും വോളിബോൾ താരവുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ.
രാമപുരം പുത്തൻ പുരക്കൽ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലിൽ ജെയിൻ. മക്കൾ: ക്രിസിൻ മരിയ (ഓസ്‌ട്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.
Lulu Group logistics manager passes away in Dubai



































