ഉംറ തീർത്ഥാടനത്തിനിടെ നിലമ്പൂർ സ്വദേശിനി മക്കയിൽ അന്തരിച്ചു

ഉംറ തീർത്ഥാടനത്തിനിടെ നിലമ്പൂർ സ്വദേശിനി മക്കയിൽ അന്തരിച്ചു
Jan 17, 2026 11:25 AM | By Anusree vc

റിയാദ്: ( https://gcc.truevisionnews.com/) വിശുദ്ധ ഉംറ തീർത്ഥാടനത്തിനായി മക്കയിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിനി അന്തരിച്ചു. നിലമ്പൂർ മൂത്തേടം വടക്കേ കൈ സ്വദേശിനി ആമിന പാലക്കപ്പറമ്പിൽ (66) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

അൽഅമീൻ ഉംറ ഗ്രൂപ്പിന് കീഴിൽ പത്ത് ദിവസത്തെ തീർത്ഥാടനത്തിനായി എത്തിയതായിരുന്നു ആമിന. ഉംറ കർമ്മങ്ങൾക്കും മദീന സന്ദർശനത്തിനും ശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്.

മൃതദേഹം നിലവിൽ മക്കയിലെ അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കാൻ ഐ.സി.എഫ് മക്ക ഹെൽപ്പ് ഡെസ്‌ക് പ്രവർത്തകർ രംഗത്തുണ്ട്. മക്കൾ: അൻസാർ, ഹസീന, അഫ്സൽ

Nilambur native dies in Mecca during Umrah pilgrimage

Next TV

Related Stories
തലച്ചോറിൽ ശസ്ത്രക്രിയ, ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജ് ചെയ്യാനിരിക്കെ പ്രവാസി യുവാവ് മരിച്ചു

Jan 16, 2026 04:45 PM

തലച്ചോറിൽ ശസ്ത്രക്രിയ, ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജ് ചെയ്യാനിരിക്കെ പ്രവാസി യുവാവ് മരിച്ചു

തലച്ചോറിൽ ശസ്ത്രക്രിയ, ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജ് ചെയ്യാനിരിക്കെ പ്രവാസി യുവാവ്...

Read More >>
ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും പ്രവാസികളും

Jan 15, 2026 04:40 PM

ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും പ്രവാസികളും

ഒമാനിൽ ഇന്ന് മുതൽ 4 ദിവസം അവധി; ആഘോഷമാക്കാൻ സ്വദേശികളും...

Read More >>
ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി  ഖഫ്ജിയിൽ അന്തരിച്ചു

Jan 14, 2026 02:06 PM

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ അന്തരിച്ചു

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ...

Read More >>
ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

Jan 14, 2026 12:28 PM

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പരിസ്ഥിതി വിഭാഗം നിരോധനം...

Read More >>
Top Stories