ദുബായ്:(https://gcc.truevisionnews.com/) യു.എ.ഇ വിപണിയിൽ സ്വർണവില റെക്കോർഡ് ഭേദിച്ച് കുതിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം കടന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് തിരിയുന്നതാണ് ഈ വിലവർധനവിന് കാരണം.
ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 12 ദിർഹം 50 ഫിൽസ് ഉയർന്നാണ് സ്വർണവില 555 ദിർഹം 75 ഫിൽസിലേക്ക് എത്തിയത്. 24 കാരറ്റ് സ്വർണത്തിന് ആദ്യമായാണ് യുഎഇയിൽ 555 ദിർഹം പിന്നിടുന്നത്. സമാന രീതിയിൽ 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വർണത്തിന്റെയും വില ഉയർന്നിട്ടുണ്ട്.
22 കാരറ്റിന്റെ വില ഗ്രാമിന് ഇന്ന് വൈകുന്നേരം 514 ദിർഹം 75 ഫിൽസായി. 439 ദിർഹം 50 ഫിൽസാണ് 21 കാരറ്റിന്റെ വില. ഗ്രാമിന് 423 ദിർഹം, 330 ദിർഹം എന്നിങ്ങനെയാണ് 18 കാരറ്റിനും, 14 കാരറ്റിനും വില എത്തിനിൽക്കുന്നത്.
Gold crosses 555 dirhams per gram for the first time in history in the UAE market


































