മസ്കത്ത്:(https://gcc.truevisionnews.com/) ഒമാനിൽ സ്വദേശികൾക്കും പ്രവാസികൾക്കും സന്തോഷമേകി ഇന്ന് മുതൽ തുടർച്ചയായ നാല് ദിവസത്തെ അവധി ആരംഭിക്കുന്നു. വാരാന്ത്യ അവധി ദിനങ്ങൾക്കൊപ്പം രണ്ട് ഔദ്യോഗിക അവധികൾ കൂടി ചേർന്നതോടെ ജനുവരി 15 വ്യാഴാഴ്ച മുതൽ ജനുവരി 18 ഞായറാഴ്ച വരെയാണ് താമസക്കാർക്ക് നീണ്ട അവധി ലഭിക്കുന്നത്.
ജനുവരി 15ന് സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരം ഏറ്റെടുത്തതിന്റെ വാർഷികം, ജനുവരി 16, 17 സാധാരണ വാരാന്ത്യ അവധി ദിനങ്ങൾ, ജനുവരി 18 ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ചുള്ള അവധി.
ജനുവരി 19 മുതൽ ഓഫീസുകളും സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. തുടർച്ചയായ അവധി ദിനങ്ങൾ പരിഗണിച്ച് തങ്ങളുടെ യാത്രാ പദ്ധതികളും ജോലി സംബന്ധമായ കാര്യങ്ങളും മുൻകൂട്ടി ക്രമീകരിക്കാൻ ഒമാൻ ഭരണകൂടം പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും താമസക്കാർക്കും നിർദ്ദേശം നൽകി. ദീർഘമായ ഈ അവധി ആഘോഷമാക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാളുകളിലും വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
4-day holiday in Oman from today; locals and expatriates to celebrate

































