ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ അന്തരിച്ചു

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി  ഖഫ്ജിയിൽ അന്തരിച്ചു
Jan 14, 2026 02:06 PM | By Susmitha Surendran

(https://gcc.truevisionnews.com/) മലപ്പുറം പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ഖഫ്ജിയിൽ അന്തരിച്ചു . പുളിക്കൽ നരികുത്ത് നൂർജഹാന്‍റെയും തിരൂരങ്ങാടി സ്വദേശി അബ്​ദുൽ ഹഖി​ന്‍റെയും മകൻ അഫ്‌സലുൽ ഹഖ് (27) ആണ് മരിച്ചത്.

ഖഫ്ജി സഫാനിയയിലെ അരാംകൊ പ്രോജക്റ്റിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അഫ്സലുൽ ഹഖ്​. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ പോയി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

മൃതദേഹം ഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി ഭർത്താവ് ഫൈസൽ ഫാഹിം (കോഴിക്കോട് ഗ്രിൽ, വാസ്കോ), സാമൂഹിക പ്രവർത്തകൻ ജലീൽ, പ്രവാസി വെൽഫെയർ പ്രവർത്തകൻ അൻവർ ഫസൽ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുന്നു.

സഹോദരങ്ങൾ: അജ്മൽ, നജ്‌ല. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജുബൈലിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


Expatriate Malayali passes away in Khafji

Next TV

Related Stories
ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

Jan 14, 2026 12:28 PM

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പരിസ്ഥിതി വിഭാഗം നിരോധനം...

Read More >>
യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു

Jan 13, 2026 11:22 AM

യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു

യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം...

Read More >>
Top Stories