മസ്കത്ത്: (gcc.truevisionnews.com) സംഗീതവും പാട്ടും നാടൻകലകളും ഉൾപ്പെടുന്ന സാംസ്കാരിക രംഗത്ത് പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒമാൻ സാംസ്കാരിക–കായിക–യുവജനകാര്യ മന്ത്രാലയവും അറബ് ലീഗിന്റെ അറബ് മ്യൂസിക് അക്കാദമിയും ധാരണപത്രത്തിൽ ഒപ്പുവച്ചു.
ഒമാനെ പ്രതിനിധീകരിച്ച് സാംസ്കാരിക അണ്ടർസെക്രട്ടറി സഈദ് ബിൻ സുൽത്താൻ അൽ ബുസൈദിയും അക്കാദമിയെ പ്രതിനിധീകരിച്ച് സെക്രട്ടറി ജനറൽ ഡോ. കിഫാഹ് ഫഖൂരിയും കരാറിൽ ഒപ്പുവെച്ചു.
കരാർ പ്രകാരം സംഗീതോത്സവങ്ങൾ, കലാപരിപാടികൾ, കലാഫോറങ്ങൾ, പരിശീലനശിബിരങ്ങൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്നതോടൊപ്പം സംഗീതബാൻഡുകളും ലൈബ്രറികളും രൂപീകരിക്കുന്നതിലൂടെ കലാകാരന്മാരുടെയും വിദഗ്ധരുടെയും പരസ്പര വിനിമയം കൂടുതൽ സജ്ജമാക്കും.
കൂടാതെ ശാസ്ത്രീയവും ശബ്ദ-ദൃശ്യവുമായ സാംസ്കാരിക ഉള്ളടക്കങ്ങളുടെ വിനിമയത്തിലൂടെ അറബ് സംഗീതലോകത്തെ സമ്പുഷ്ടമാക്കുക എന്നതും ലക്ഷ്യമാണ്. ഒമാനും മറ്റ് അറബ് രാജ്യങ്ങളും തമ്മിലുള്ള കലാസഹകരണം മെച്ചപ്പെടുത്തി പുതിയ സംയുക്ത കലാസൃഷ്ടികൾക്ക് വാതിൽ തുറക്കുന്നതിനും ഒമാനിന്റെ നാടൻകലകളെ ആഗോള വേദികളിലെത്തിക്കുന്നതിനും കരാർ സഹായകരമാകും.
"അറബ് സംഗീത പൈതൃകത്തെ സംരക്ഷിക്കുകയും ഭാവിതലമുറയ്ക്ക് പ്രചോദനമാകുന്ന പുതിയ സൃഷ്ടികൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നതിൽ ഈ സഹകരണം മഹത്തായ പങ്ക് വഹിക്കും," എന്ന് അറബ് മ്യൂസിക് അക്കാദമി പ്രസിഡന്റ് ഡോ. ഇൻസ് അബ്ദുൽ ദായിം അഭിപ്രായപ്പെട്ടു.
Oman Ministry of Culture, Sports and Youth Affairs, Arab Music Academy

























.jpeg)







