ദോഹ: (https://gcc.truevisionnews.com/) ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലചിത്ര മേളയായ, ദോഹ ഫിലിം ഫെസ്റ്റിവൽ -ഡിഎഫ്എഫിന്- നാളെ തിരശ്ശീല ഉയരും. നവംബർ 28 വരെയാണ് മേള. ലോകത്തുടനീളമുള്ള നൂറോളം ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
നോവും ആഹ്ലാദവും നിറഞ്ഞ പല തരം കാഴ്ചകളിലേക്കുള്ള കിളിവാതിൽ തുറക്കുന്നതാകും ഇത്തവണത്തെ ദോഹ ഫിലിം ഫെസ്റ്റിവൽ. 62 രാഷ്ട്രങ്ങളിൽ നിന്നുള്ള 97 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഫീച്ചർ ഫിലിം ഫീച്ചർ , ഷോർട് ഫിലിം, അജ് യാൽ ഫിലിം, മെയ്ഡ് ഇൻ ഖത്തർ എന്നീ നാലു വിഭാഗങ്ങളിൽ മത്സരം നടക്കും. ആകെ മൂന്നു ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക.
Film Institute, Doha, International Film Festival



































